വരുന്നു, പിഎസ്‌സിയുടെ മെഗാ റിക്രൂട്ട്‌മെന്റ്; വർഷാവസാനം നൂറിലേറെ തസ്തികകളിൽ വിജ്ഞാപനം

 
PSC

കോഴിക്കോട്: വർഷാവസാനത്തിൽ നൂറിലേറെ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ് സി. ഡിസംബർ 30,31 തിയതികളിലായി 106 വിജ്ഞാപനങ്ങൾ പിഎസ് സി പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഡിസംബർ 30 ന് പ്രസിദ്ധീകരിക്കുന്ന 56 വിജ്ഞാപനങ്ങൾക്കുള്ള അംഗീകാരം കഴിഞ്ഞ പിഎസ് സി യോഗം അംഗീകാരം നൽകിയിരുന്നു. 60 വിജ്ഞാപനങ്ങൾ കൂടി തയ്യാറാകുന്നതായാണ് വിവരം.

ഡിസംബർ 31 ന് പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് ഈ വിജ്ഞാപനങ്ങൾ തയ്യാറാക്കുന്നത്. ഈ മാസത്തെ അവസാന കമീഷൻ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. ഡിസംബർ 31 ന് പുറത്തുവരുന്നയിൽ കൂടുതൽ എൻസിഎ വിജ്ഞാപനങ്ങളാണ്. അവകൂടി ഉൾപ്പെടുത്തിയാൽ ഈ വർഷത്തെ ആകെ വിജ്ഞാപനം 700 കടക്കും. 2026 ഫെബ്രുവരി ആദ്യവാരം വരെ അപേക്ഷിക്കാൻ സമയമുണ്ട്.

56 തസ്തികളുടെ വിജ്ഞാപനം അംഗീകരിച്ചു

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ബിവറേജ് കോർപ്പറേഷനിൽ എൽഡി ക്ലാർക്ക്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഉൾപ്പടെ 56 തസ്തികകളിലേക്കാണ് പിഎസ് സി വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 30 ന്റെ ഗസറ്റിലാണ് പ്രസിദ്ധീകരിക്കുക. 2026 ഫെബ്രുവരി നാല് വരെ അപേക്ഷിക്കാൻ സമയമുണ്ട്.

Tags

Share this story

From Around the Web