നൈജീരിയയിൽ നിന്ന് ആശ്വാസ വാർത്ത; തട്ടിക്കൊണ്ടുപോയ എട്ട് ഇടവകാംഗങ്ങളെ മോചിപ്പിച്ചു

 
22

കടുന: നൈജീരിയയിലെ കടുന സംസ്ഥാനത്ത് സായുധസംഘം തട്ടിക്കൊണ്ടുപോയ എട്ട് ഇടവകാംഗങ്ങളെ മോചിപ്പിച്ചു. മാസങ്ങൾ നീണ്ട ആശങ്കകൾക്കും പ്രാർത്ഥനകൾക്കും വിരാമമിട്ടുകൊണ്ടാണ് വിശ്വാസികൾ സുരക്ഷിതരായി തിരിച്ചെത്തിയത്. കഫാഞ്ചാൻ രൂപത ചാൻസലർ ഫാ. ജേക്കബ് ഷാനെറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഈ സന്തോഷ വാർത്ത സ്ഥിരീകരിച്ചത്.

മോചിതരായവർക്ക് രൂപതയുടെ നേതൃത്വത്തിൽ ആവശ്യമായ വൈദ്യ സഹായവും മാനസിക പിന്തുണയും നൽകി വരികയാണ്. 2026 ഫെബ്രുവരി ഒമ്പതിനാണ് കത്തോലിക്കാ വൈദികനായ ഫാ. നഥാനിയേൽ അസുവേ ഉൾപ്പെടെ ഒമ്പത് പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. വൈദികനെ നേരത്തെ ഭീകരർ മോചിപ്പിച്ചിരുന്നു. അദേഹത്തിന്റെ മോചനത്തിന് പിന്നാലെയാണ് ഇപ്പോൾ ബാക്കിയുള്ള എട്ട് വിശ്വാസികളെ കൂടി വിട്ടയച്ചിരിക്കുന്നത്.

വർഷങ്ങളായി കടുനയിലും തെക്കൻ നൈജീരിയൻ മേഖലകളിലും തുടരുന്ന സുരക്ഷാ ഭീഷണികൾക്കിടയിൽ ഈ മോചന വാർത്ത വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്. പ്രയാസകരമായ സാഹചര്യത്തിലും ഒപ്പം നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിക്കുന്നതായി രൂപത വ്യക്തമാക്കി. തങ്ങളുടെ പ്രാർത്ഥനകൾ ദൈവം കേട്ടതിന്റെ തെളിവാണ് ഈ മടങ്ങിവരവെന്നും രൂപതയുടെ പ്രസ്താവനയിൽ പറയുന്നു.

Tags

Share this story

From Around the Web