മാർപാപ്പയുടെ അടുത്തേക്ക് അനുഗ്രഹത്തിനായി ഓടിവന്ന കൊളംബിയൻ പെൺകുട്ടി
Oct 2, 2025, 14:36 IST

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ മതബോധന ജൂബിലി ആഘോഷത്തിന്റെ അവസാനത്തിൽ തന്നെ സമീപിച്ച കൊളംബിയയിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടിയെ ലെയോ പതിനാലാമൻ മാർപാപ്പ അനുഗ്രഹിച്ചു. ദിവ്യബലിക്ക് ശേഷം പേപ്പൽ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി പോകുന്നതിനിടെയാണ് പെൺകുട്ടി പാപ്പയുടെ അരികിലേക്ക് ഓടിയെത്തിയത്.
സുരക്ഷാ ജീവനക്കാരുടെ അനുമതിയോടെ, പെൺകുട്ടിക്ക് ലെയോ പാപ്പയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞു. പാപ്പ ചിരിച്ചുകൊണ്ട് അവളെ അനുഗ്രഹിച്ചു. കൊളംബിയൻ പത്രമായ എൽ ടിംപോ പ്രകാരം, നാലു വയസ്സുള്ള കൊളംബിയക്കാരി പെൺകുട്ടിയുടെ പേര് സാറാ ലിയ മോംഗുയി റോഡ്രിഗസ് എന്നാണ്. അവളുടെ വലിയ സ്വപ്നമായിരുന്നു പാപ്പയുടെ അനുഗ്രഹം സ്വീകരിക്കുക എന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് പെൺകുട്ടിയുടെ സ്വപ്‍നം സാധ്യമായത്.