മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോ​ഗം ഇന്ന്

 
munambam

എറണാകുളം: മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്റെ ശിപാർശ നടപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമർപ്പിച്ച ഭൂമിയല്ല മുനമ്പത്തേത്. 1950ലെ ഭൂമി കൈമാറ്റ രേഖകൾക്ക് അത്തരം ഉദ്ദേശ്യമില്ലെന്നും ഫാറൂഖ് കോളജ് മാനേജ്‌മെൻ്റിന് സമ്മാനമായാണ് ഭൂമി നൽകിയതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിൻ്റെ 2019ലെ നീക്കം ഭൂമി തട്ടിയെടുക്കാനാണെന്നും കോടതി വിമർശിച്ചു. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച 2019ലെ നീക്കം ഏകപക്ഷീയമെന്നും 69 വർഷത്തിനുശേഷം ആണോ ബോർഡ് ഇത്തരമൊരു അവകാശം ഉന്നയിക്കുന്നത്? ഭൂമി തട്ടിയെടുക്കാനുള്ള നീക്കമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷണം.മുനമ്പത്തെ പ്രദേശവാസികളെ ബോർഡ് കേട്ടില്ലെന്നും വിമർശനമുണ്ടായി.

Tags

Share this story

From Around the Web