ഗാസയിലെ പള്ളി ആക്രമണം: കർദിനാൾ പിസബല്ലയുമായി ഫോണിൽ സംസാരിച്ച് ലെയോ പതിനാലാമൻ പാപ്പ

 
2222

ഗാസയിലെ കത്തോലിക്കാ ഇടവകയിൽ ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് ഉടലെടുത്ത അടിയന്തിര സാഹചര്യത്തിൽ, കർദിനാൾ പിസബല്ലയുമായി ഫോൺ സംഭാഷണം നടത്തി ലെയോ പാപ്പ. ഈ അടിയന്തരഘട്ടത്തിൽ സഹായവുമായി ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പം ഗാസയിലേക്ക് എത്തിയ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെ പാപ്പ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു.

“ഈ കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിത്.” ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർ ബത്തിസ്ത്ത പിസബല്ലയോട് പാപ്പ പറഞ്ഞു. ഗാസയിലെ കത്തോലിക്കാ ഇടവകയിൽ ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് നൂറുകണക്കിന് ടൺ മാനുഷിക സഹായവുമായി ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനോടൊപ്പമാണ് കർദിനാൾ ഗാസയിലെത്തിയത്. ആക്രമണത്തിൽ, മൂന്നു പേർ മരിക്കുകയും, 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗാസയിലേക്ക് തങ്ങൾ പോകുമ്പോൾ, ലെയോ പതിനാലാമൻ പാപ്പ തന്റെ അടുപ്പം, വാത്സല്യം, പ്രാർഥനകൾ, പിന്തുണ, എന്നിവ അറിയിച്ചും, ഈ ദുരന്തത്തിന് അറുതി വരുത്താൻ സാധ്യമായതെല്ലാം ചെയ്യാനുള്ള തന്റെ സന്നദ്ധത വെളിപ്പെടുത്തിയും സംസാരിച്ചെന്ന് കർദിനാൾ പറഞ്ഞു. ഈ കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയമാണിതെന്നും സംഭവിച്ചത് ന്യായീകരിക്കാനാവാത്തതാണെന്നും ഇനി ഇരകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യർഥിച്ചു.

Tags

Share this story

From Around the Web