കുട്ടിത്തം നിറയുന്ന ക്രിസ്തുമസ് ലൈറ്റുകൾ തെളിയുന്ന സ്കോട്ട്ലൻഡ് നഗരം: ലൈറ്റുകൾക്കു പിന്നിലും കുട്ടികൾ

 
222

ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ പ്രധാനസ്ഥാനം വഹിക്കുന്ന ഒന്നാണ് ലൈറ്റുകൾ. ഈ ലൈറ്റുകൾ കുട്ടികളുടെ രൂപകൽപനയിൽ നിന്നും ആശയങ്ങളിൽ നിന്നുമായാലോ? അതും ഒരു നഗരത്തെ പ്രകാശിപ്പിക്കാൻ, ക്രിസ്തുമസ് കാലത്ത് തിളക്കമേകാൻ കുട്ടികൾ ഡിസൈൻ ചെയ്യുന്ന ലൈറ്റുകൾ ഉപയോഗിച്ചാലോ? ഈ സാധ്യതകളെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്ന ഒരു കൊച്ചുഗ്രാമമുണ്ട് സ്കോട്ട്ലൻഡിൽ.

സ്കോട്ട്ലൻഡിലെ ആകർഷകമായ ന്യൂബർഗ് ഗ്രാമത്തിലാണ് ഈ വ്യത്യസ്തരീതി നിലനിൽക്കുന്നത്. കുട്ടികളുടെ അവധിക്കാലം സർഗാത്മകതയും സാമൂഹിക മനോഭാവവും കൊണ്ടു നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പതിവ് ഇവിടെ ആരംഭിച്ചത്. 2002 മുതലാണ് ഈ ഗ്രാമത്തിൽ കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് ഡെക്കറേഷൻ ലൈറ്റുകൾ നിർമ്മിക്കുകയും അതുകൊണ്ട് ഗ്രാമം മുഴുവൻ അലങ്കരിക്കുകയും ചെയ്യുന്ന പതിവ് ആരംഭിക്കുന്നത്.

ഇതിനായി ഓരോ വർഷവും കുട്ടികൾക്ക് മത്സരം നടത്തുന്നു. പ്രൈമറി സ്‌കൂൾ കുട്ടികൾക്കിടയിലാണ് ലൈറ്റ് രൂപപ്പെടുത്തുന്നതിനായുള്ള മത്സരം നടത്തുന്നത്. ഈ മത്സരത്തിൽ നിന്നും വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന കുട്ടി വരച്ച ചിത്രമായിരിക്കും ആ വർഷത്തെ പ്രധാന ക്രിസ്തുമസ് ലൈറ്റായി മാറുന്നത്.

കടപ്പാട്- editkerala

Tags

Share this story

From Around the Web