മനസ്സിൽ മഞ്ഞു പെയ്യുന്ന മനോഹര ഗാനം, 'ക്രിസ്മസിൻ ഹാപ്പിനസ്' ഏറ്റെടുത്ത് ആസ്വാദകർ
ബര്‍ലിന്‍: കഴിഞ്ഞ 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബമൊരുക്കി ശ്രദ്ധേയമായി.
രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്‍കിയ ഹൃദ്യമായ കരോള്‍ ഗാനം "ക്രിസ്മസിന്‍ ഹാപ്പിനസ്' ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു. റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി. ഏതാണ്ട് 15,000 ലധികം പ്രേക്ഷകരാണ് ഇതുവരെയായി ഗാനം ആസ്വദിച്ചത്.
ജര്‍മനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ യുവജനവിഭാഗമായ എംസിവൈഎംന്റെ നേതൃത്വത്തില്‍ ബോണിലെ ഹൈലിഗ് ഗൈസ്ററ് ദേവാലയ ഹാളില്‍ നവംബര്‍ 29 ന് സംഘടിപ്പിച്ച ക്രിസ്മസ് കാരള്‍ഗാന മല്‍സരവേദിയിലാണ് "ക്രിസ്മസിന്‍ ഹാപ്പിനസ്' എന്ന ക്രിസ്മസ് സംഗീത ആല്‍ബം പ്രകാശനം ചെയ്തത്.
ചടങ്ങില്‍ ജോസ് കുമ്പിളുവേലില്‍ ആല്‍ബത്തെ പരിചയപ്പെടുത്തി. കൊളോണ്‍ അതിരൂപതയുടെ (ഐകെഎസ്) ഇന്റര്‍നാഷണല്‍ കാത്തലിക് പാസ്റററല്‍ കെയര്‍ ആന്റ് യൂത്ത് കോഓര്‍ഡിനേറ്ററും സീറോ മലങ്കര സ്പരിച്ച്വല്‍ ഡയറക്ടറുമായ റവ.ഡോ.ജോസഫ് ചേലംപറമ്പത്ത് ആമുഖപ്രസംഗം നടത്തി.
സീറോ മലങ്കര കത്തോലിക്കാ സഭ ജര്‍മനി കോര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സിഎംഐ സഭ ജര്‍മന്‍ ഡെലിഗേഷന്‍ സുപ്പീരിയര്‍ ഫാ. ജോര്‍ജ്ജ് വടക്കിനേഴത്ത് സിഎംഐ, ഫാ.ജോണ്‍ ചരുവിള (തിരുവനന്തപുരം രൂപതാംഗം), സി.ലിന്‍ഡ എസ്എബിഎസ്, എംസിവൈഎം ആനിമേറ്റര്‍ സി.മെറിന്‍ എസ്ഐസി, എംസിവൈഎം പ്രസിഡന്‍റ് ഷാന്റി സാം എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിബിന്‍ വിന്‍സി നന്ദി പറഞ്ഞു. ജിറ്റി അരുണ്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. കുമ്പിള്‍ ക്രിയേഷന്‍സിന്റെ യുട്യൂബ് ചാനലിലൂടെ ഗാനം പുറത്തിറക്കിയത്.
കുമ്പിള്‍ ക്രിയേഷന്‍സിന്റെ തുടര്‍ച്ചയായിട്ടുള്ള ആറാമത്തെതും ജോസ് കുമ്പിളുവേലില്‍ രചിച്ച ഒന്‍പതാമത്തെ ക്രിസ്മസ് ഗാനമാണിത്.ഐഡിയ സ്ററാര്‍ സിംഗര്‍ മല്‍സരത്തിലൂടെ മികവു തെളിയിച്ച് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളെ കീഴടക്കിയ കൊച്ചി രൂപതാംഗം ഫാ.ബിബിന്‍ ജോര്‍ജിന്റെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍, യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലിയുടെ രചനാ മികവിലാണ് 'ക്രിസ്മസിന്‍ ഹാപ്പിനസ്' ഒരുക്കിയിട്ടുള്ളത്.
ബിനു മാതിരംപുഴയാണ് ഓര്‍ക്കസ്ട്രേഷന്‍. ലിസ്സി, ആഷ്ലി, സാന്ദ്ര എന്നിവരാണ് കോറസ് പാടിയിരിയ്ക്കുന്നത്. കൊച്ചിയിലെ മെട്രോ സ്ററുഡിയോയില്‍ ഷിയാസ് മനോലിലാണ് ഗാനം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. ഷോട്ട്സ് ബാബു കൊരട്ടി, നിഖില്‍ അഗസ്ററിന്‍ എന്നിവരും, ഫൈനല്‍ കട്ട്സ് റോബിന്‍ ജോസ്, അഡീഷണല്‍ എഡിറ്റിംഗ് ജെന്‍സ് കുമ്പിളുവേലില്‍ എന്നിവരും നിര്‍വഹിച്ചു.
പുതുമ നിറഞ്ഞ വേറിട്ട രചന ഈ ആല്‍ബത്തെ ഏറെ വ്യത്യസ്തമാക്കുന്നു. ഹൃദയമൊരുക്കി കാത്തിരുന്നു, ഹൃദയം കവരും പൊന്നുണ്ണിയെ എന്നു തുടങ്ങുന്ന ഗാനം കുമ്പിള്‍ ക്രിയേഷന്‍സിനു (Kumpil Creations) വേണ്ടി ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.
ഗാനത്തിന്റെ ലളിതവും ഹൃദയസ്പർശിയുമായ വരികൾ ആദ്യ കേൾവിയിൽ തന്നെ ആൽബത്തെ ആകർഷകമാക്കുന്നു.മെലഡിയിൽ ഒതുങ്ങിയ ട്യൂണും അതിനു ചേർന്ന പശ്ചാത്തല സംഗീതവും ഗാനത്തെ പ്രിയങ്കരമാക്കുന്നു, മാത്രമല്ല ഓടക്കുഴൽ വാദനം ഏവരുടെയും മനസ്സിൽ ഹൃദ്യത നിറക്കുന്നു, സിനിമ ഗാനങ്ങളുടെ ശൈലിയിൽ തുടങ്ങുന്ന സംഗീതമേളവും ഹാർമണി നിറച്ച ഹമ്മിങ്ങും ഗാനത്തെ ശ്രേഷ്ട മാക്കുന്നു,
ഗാനത്തിന്റെ കോറസ് പോർഷൻ എത്രകേട്ടാലും മതിവരാത്ത രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്, അതുകൊണ്ടുതന്നെ ആദ്യ കേൾവിയിൽ ഗാനത്തിനൊപ്പം കൂടെപ്പാടാൻ ആരെയും പ്രേരിപ്പിക്കുന്ന ഘടകമായി മാറിയത് ബിബിൻ അച്ചന്റെ ആലാപന ശൈലി ഒന്നുകൊണ്ടുമാത്രമാണ്.
ദൃശ്യങ്ങളിലെ ചില ഭാഗങ്ങൾ ജർമനിയിലെ ക്രിസ്മസ് മാർക്കറ്റുകളുമായും ആഘോഷങ്ങളുമായും ബന്ധപ്പെട്ടതായതുകൊണ്ടു പുതുമയുടെ പരിവേഷം ദൃശ്യഭംഗി ഉളവാക്കുന്നു. അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ ക്രിസ്മസ് സീസണിൽ ഗാനം ഒരു പുതിയ ദൃശ്യ-ശ്രാവ്യ അനുഭവമാക്കി മാറ്റാൻ നിർമ്മാതാക്കളായ കുമ്പിൾ ക്രിയേഷൻസിന് കഴിഞ്ഞിട്ടുണ്ട്.
1999,2003,2015,2019,2020,2022,2023,2024 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2025 ല്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓണ്‍ലൈന്‍ ന്യൂസ് ചാനലായ പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെയാണ് "ക്രിസ്മസിന്‍ ഹാപ്പിനസ്' ആല്‍ബം അണിയിച്ചൊരുക്കിയത്. കുമ്പിള്‍ ക്രിയേഷന്‍സ് (1988) യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.