ക്രിസ്തുമസ് വരവറിയിച്ച് വെള്ളികുളത്ത് ആഘോഷമായ ക്രിസ്തുമസ് കരോൾ റാലി

 
333

വെള്ളികുളം:ക്രിസ്തുമസിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷമായ കരോൾറാലി നടത്തപ്പെട്ടു.

വാർഡുകൾ കേന്ദ്രീകരിച്ചുള്ള കരോൾ റാലി വർണ്ണശമ്പളവും ആഘോഷവും ആയിരുന്നു.നാടിനു ഉത്സവപ്രതീതിയും ആവേശവും ജനിപ്പിച്ച പരിപാടിയായിരുന്നു ക്രിസ്തുമസ് കരോൾ . ജാതി-മത വ്യത്യാസമില്ലാതെ എല്ലാ മതസ്ഥരും കരോൾ പരിപാടിയിൽ പങ്കെടുത്തു.

കരോൾ റാലി, ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, കരോൾ ഡാൻസ്, ചെയിൻ സോങ്ങ്, പ്രാർത്ഥന, കേക്ക് മുറിക്കൽ, മധുരപലഹാര വിതരണം, എന്നിവ നടത്തപ്പെട്ടു.3333

വികാരി  ഫാ. സ്കറിയ വേകത്താനം ക്രിസ്തുമസ് സന്ദേശം പങ്കുവെച്ചു. റിയാ തെരേസ്  ജോർജ് മാന്നാത്ത്,റാണി ചാർളി താന്നിപ്പൊതിയിൽ,ജാസ്മിൻ പ്രദീഷ് കൊച്ചു കുടിയാറ്റ്, നീതു സന്തോഷ് താന്നിപ്പൊതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.

സ്റ്റെഫിൻ ജേക്കബ് നെല്ലിയേ ക്കുന്നേൽ, അലൻ ജേക്കബ് കണിയാം കണ്ടത്തിൽ, അലൻ റോബിൻ വിത്തുകളത്തിൽ, ജിബിൻ ചിറ്റേത്ത് , മെൽബിൻ ഇളംതുരുത്തിയിൽ, നിധിൻ ചാകോംപ്ലാക്കൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, സാൻ്റോ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags

Share this story

From Around the Web