പ്രതിസന്ധികള്‍ക്ക് ഇടയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടവുമായി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍

 
christian

ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം സമാനതകളില്ലാതെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോഴും പുതുവര്‍ഷം സമാധാനപൂര്‍ണ്ണമാകുന്ന പ്രതീക്ഷയോടെ ക്രൈസ്തവര്‍.

ആഭ്യന്തര കലഹങ്ങള്‍, സാമൂഹിക വിവേചനം, വിദ്വേഷ പ്രസംഗം, ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തല ഉയര്‍ത്തുമ്പോള്‍ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്നുവരുന്ന പുനരുദ്ധാരണം, തീർത്ഥാടന ടൂറിസം, പൊതു ഇടങ്ങളിലെ ക്രിസ്ത്യൻ ആഘോഷങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ വർദ്ധിച്ചത് പ്രതീക്ഷ പകരുകയാണ്.

ലെബനോനിലും സിറിയയിലും സ്ഥിതി ഇപ്പോഴും ദുർബലമാണ്. രാജ്യങ്ങളിലെ ക്രിസ്ത്യൻ സമൂഹം ദീർഘകാല രാഷ്ട്രീയ വിവേചനവും സാമ്പത്തിക തകർച്ചയും മൂലം ഭാരപ്പെടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയയിൽ ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ, ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ന്യൂനപക്ഷ വിരോധം, അക്രമം എന്നിവ വെല്ലുവിളിയാകുമ്പോള്‍ ചില മേഖലകളിൽ ഭരണകൂടം നടത്തുന്ന ക്രിയാത്മക നടപടികള്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുകയാണ്. ലെബനോനില്‍ ലെയോ പാപ്പ നടത്തിയ സന്ദര്‍ശനം ക്രൈസ്തവര്‍ക്ക് പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്തിരിന്നു.

Tags

Share this story

From Around the Web