'ദേവാലയങ്ങളിൽ തിരുക്കർമങ്ങളുടെ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് ക്രൈസ്തവർ മതി'; നിർദേശങ്ങളുമായി താമരശേരി രൂപത

 
2222

കോഴിക്കോട്: വിവാഹം ഉൾപ്പെടെയുള്ള ദേവാലയ തിരുക്കർമങ്ങൾക്ക് ഫോട്ടോഗ്രഫി വീഡിയോഗ്രാഫി എന്നിവ ഉപയോഗിക്കുന്നതിൽ നിർദേശങ്ങളുമായി താമരശേരി രൂപത. ദേവാലയത്തിന് ഉള്ളിൽ നടക്കുന്ന തിരുക്കർമങ്ങൾ ചിത്രീകരിക്കുന്നതിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

പത്ത് നിർദേശങ്ങളാണ് താമരശേരി രൂപത തിരുക്കർമങ്ങൾ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ വീഡിയോ ചിത്രീകരണത്തിനായി ആളുകൾ ഉണ്ടെങ്കിൽ ഇക്കാര്യം കുടുംബനാഥൻ മുൻകൂട്ടി ഇടവക വികാരിയെ അറിയിക്കണം, തിരുക്കർമങ്ങൾ നടക്കുമ്പോൾ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ രണ്ട് പേർക്ക് മാത്രമേ അനുവാദം ഉള്ളൂ,

ദേവാലയ പരിശുദ്ധിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കണം, മദ്ബഹായിൽ പ്രവേശിക്കാൻ അനുവാദം ഇല്ല, ചിത്രീകരണത്തിനായി എത്തുന്നവർ ക്രൈസ്തവ വിശ്വാസികൾ ആയാൽ കൂടുതൽ അഭികാമ്യം, അക്രൈസ്തവർ ആണെങ്കിൽ വിശുദ്ധ കുർബാനയെക്കുറിച്ചും തിരുക്കർമങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവർ ആകണമെന്നും ഉൾപ്പെടെ പത്ത് നിർദേശങ്ങളാണ് രൂപത പുറപ്പെടുവിച്ചിട്ടുള്ളത്.

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ഫോട്ടോഗ്രാഫെഴ്സിന്റെയും വീഡിയോഗ്രാഫെഴ്സിന്റെയും എണ്ണം വർധിക്കുന്നതും തിരുക്കർമങ്ങളുടെ പവിത്രതയെ ബാധിക്കുന്ന നിലയിൽ പെരുമാറ്റം ഉണ്ടാകുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രൂപതാ നേതൃത്വം അറിയിച്ചു.

Tags

Share this story

From Around the Web