പാക്കിസ്ഥാനിലെ സ്‌കൂളുകളിൽ നിരന്തരമായ പീഡനങ്ങൾ നേരിട്ട് ക്രൈസ്തവ വിദ്യാർഥികൾ

 
22

പാക്കിസ്ഥാനിലെ സ്‌കൂളുകളിൽ ക്രൈസ്തവ വിദ്യാർഥികൾ നിരന്തരമായ പീഡനങ്ങൾ നേരിടുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളിലെ ക്രിസ്ത്യൻ കുട്ടികൾ അവരുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ നേരിട്ട് സമ്മർദം ചെലുത്തുകയാണ്.

ക്ലാസ് മുറികളിൽ അധ്യാപകർ പലപ്പോഴും ഇസ്ലാം മതത്തെക്കുറിച്ച് പ്രസംഗിക്കുകയും പലരും ധൈര്യത്തോടെ ബൈബിൾ “ദുഷിച്ചതാണ്” എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ത്രിത്വത്തെ പരിഹസിക്കുന്നു, യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നതിന് ക്രിസ്ത്യാനികളെ ‘ദൈവദൂഷകർ’ എന്ന് വിളിക്കുന്നു.

പാകിസ്ഥാനിലെ ഗുജ്രൻവാലയിലുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ മറിയം ഹദയത്തിനെ സഹപാഠികൾ നിരന്തരം ഉപദ്രവിക്കുന്നുണ്ട്. “എന്റെ കൂട്ടുകാർ എന്റെ മതത്തെ ദുഷിക്കുന്നു. ക്രിസ്തുമതം നല്ല മതമല്ലെന്നും ഞാൻ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യണമെന്നും അവർ പറയുന്നു,” ഹദയത്ത് പറയുന്നു.

ആഴ്ചകളോളം, ഹദയത്ത് ഈ ഭീഷണി സഹിക്കാൻ ശ്രമിച്ചു. അവൾ ഇത് പലതവണ അധ്യാപകരോട് റിപ്പോർട്ട് ചെയ്തു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ, ക്ഷമ നശിച്ചപ്പോൾ, അവൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി മുത്തശ്ശിയോട് പറഞ്ഞു.

അടുത്ത ദിവസം, മുത്തശ്ശി ഹദയത്തിന്റെ അധ്യാപികയെ കാണാൻ സ്കൂളിലെത്തി. കാര്യം അന്വേഷിക്കുമെന്ന് ടീച്ചർ പറഞ്ഞെങ്കിലും മുത്തശ്ശി പോയ ഉടനെ, ടീച്ചർ ഹദയത്തിനെ ശകാരിച്ചു. വീട്ടിൽ വീണ്ടും പരാതിപ്പെട്ടാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഈ പ്രതികരണം ഹദയത്തിനെ വേദനിപ്പിച്ചു. സ്‌കൂളുകൾ ക്രിസ്ത്യൻ കുട്ടികൾക്ക് സുരക്ഷിതമായ ഇടമല്ല എന്നതിന്റെ ഉദാഹരണമാണ് ഹദയത്തിന് സംഭവിച്ചത്.

ഹദായത്തിന് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു വ്യവസ്ഥാപിത പ്രശ്നത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. പതിറ്റാണ്ടുകളായി, പാകിസ്ഥാൻ സർക്കാർ ഈ വിവേചന രീതിക്ക് നേരെ കണ്ണടച്ചിരിക്കുകയാണ്, ഇത് അധ്യാപകർക്കും പ്രൊഫസർമാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ അത്തരം പെരുമാറ്റം തുടരുന്നതിനുള്ള മൗന അനുവാദമാണ്.

Tags

Share this story

From Around the Web