ക്രിസ്ത്യൻ മിഷനറി പ്രവർത്തനം ഹിന്ദു മേഖലകളിൽ മാത്രം, എന്തുകൊണ്ട് മുസ്‍ലിംകളെ തെരഞ്ഞെടുക്കുന്നില്ല? -ടി.പി. സെൻകുമാർ

തിരുവനന്തപുരം: മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധം പടരുന്നതിനിടെ അറസ്റ്റിന് അനുകൂല നിലപാടുമായി ബി.ജെ.പി നേതാവും മുൻ ഡി.ജിപിയുമായ ടി.പി. സെൻകുമാർ.
ന്യൂനപക്ഷങ്ങളെ പോലെ തന്നെ ഹിന്ദുക്കൾക്കും ഹിന്ദു മതത്തെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കാനുള്ള അവകാശമല്ല ന്യൂനപക്ഷ അവകാശമെന്നും സെൻകുമാർ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണെന്നും ഒരു മുസ്‍ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നിട്ടില്ലെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
‘സച്ചാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഭാരതത്തിൽ ഏറ്റവും സഹായവും സേവനവും ലഭ്യമാക്കേണ്ടത് മുസ്‍ലിം സമൂഹത്തിനാണ്. എന്നാൽ എല്ലാ മിഷനറി പ്രവർത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്. ഒരു മുസ്‍ലിം ആൺകുട്ടിക്കോ പെൺകുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാർത്തകൾ വന്നീട്ടില്ല.
സേവനത്തിനും സഹായങ്ങൾക്കും അവരല്ലേ സച്ചാർ റിപ്പോർട്ട് പ്രകാരം അർഹർ ? അങ്ങനെയുള്ളപ്പോൾ ഈ സേവനങ്ങൾക്കും സഹായങ്ങൾക്കും മുസ്‍ലിം ഭൂരിപക്ഷ മേഖലകളെയല്ലേ തിരഞ്ഞെടുക്കേണ്ടത്. ?? അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല.?’ -സെൻകുമാർ ചോദിക്കുന്നു.