ഫ്രാൻസിൽ വിശ്വാസം പങ്കുവെക്കുന്നതിനിടെ ക്രൈസ്തവൻ കൊല്ലപ്പെട്ടു

ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്ത 45 വയസ്സുള്ള അഷുർ സർനയ എന്ന ഇറാഖി ക്രൈസ്തവൻ ഫ്രാൻസിലെ ലിയോണിൽ കുത്തേറ്റു മരിച്ചു. സെപ്റ്റംബർ പത്തിന് രാത്രിയിൽ തന്റെ വിശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ടിക് ടോക്ക് വീഡിയോ ലൈവ് സ്ട്രീം ചെയ്യുമ്പോഴായിരുന്നപ്പോഴാണ് ആക്രമണമെന്നാണ് റിപ്പോർട്ട്.
ആക്രമണം പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങളെ ഞെട്ടിക്കുകയും കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക പത്രമായ ‘ലെ പ്രോഗ്രസ്’ പറയുന്നതനുസരിച്ച്, വീൽചെയർ ഉപയോഗിക്കുന്ന വികലാംഗനായ അഷുർ സർനയ എന്നയാൾ തന്റെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് മടങ്ങുമ്പോൾ, ഒരാൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
1979 ൽ ജനിച്ച സർനയ, 2014 ൽ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്നേറ്റത്തിൽ നിന്ന് പലായനം ചെയ്ത ശേഷം ഒരു ദശാബ്ദത്തിലേറെയായി തന്റെ സഹോദരിയോടൊപ്പം ഫ്രാൻസിൽ താമസിക്കുകയായിരുന്നു.
അസീറിയൻ ക്രിസ്ത്യാനിയായ സർനയ വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ തത്സമയ സെഷനുകൾ സംപ്രേഷണം ചെയ്യാറുണ്ടെന്ന് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹം ഒരു സാധാരണ വ്യക്തിയായിരുന്നു. ദൈവവചനം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ടിക് ടോക്കിൽ ലൈവ് വീഡിയോകൾ നിർമ്മിച്ചു. അദ്ദേഹത്തിന് ശത്രുക്കളില്ലായിരുന്നു, ആരുമായും പ്രശ്‌നങ്ങളില്ലായിരുന്നു. ആക്രമണ സമയത്ത് തന്നെ അറിയിച്ചത് പ്രക്ഷേപണം കാണുന്ന സുഹൃത്തുക്കളാണെന്ന് അവർ ഓർമ്മിച്ചു.
സോഷ്യൽ മീഡിയയിൽ, സർനയ അറബിയിൽ വിശ്വാസത്തിന്റെ സാക്ഷ്യങ്ങൾ പതിവായി പങ്കുവച്ചു. മുസ്ലീം ഉപയോക്താക്കളുടെ പരാതികൾ കാരണം അദ്ദേഹം പങ്കുവയ്ക്കുന്ന ഉള്ളടക്കം ഇടയ്ക്കിടെ തടയുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തു. മാർച്ചിൽ, മുസ്ലീങ്ങൾ തന്നെ ശാരീരികമായി ആക്രമിച്ചതായി സർനയ പറയുന്നു.
“സർനയ വളരെ ദയയുള്ള, വിവേകമതിയായ, ആഴത്തിലുള്ള മതവിശ്വാസിയായ, ക്രിസ്ത്യൻ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു.” അസീറിയൻ-കാൽഡിയൻ അസോസിയേഷൻ ഓഫ് ലിയോണിന്റെ പ്രസിഡന്റ് ജോർജ്ജ് ഷാമൗൺ ഇഷാഖ് കത്തോലിക്കാ മാധ്യമങ്ങളോട് പറഞ്ഞു.
ലിയോൺ പ്രോസിക്യൂട്ടറുടെ ഓഫീസ് ഒരു കൊലപാതക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് സംഘടിതവും പ്രത്യേകവുമായ ക്രൈം ഡിവിഷനെ ഏൽപ്പിച്ചിരിക്കുന്നു.