ക്രൈസ്തവ പത്രപ്രവർത്തനം സത്യാന്വേഷണമാകണം: റ്റി.എം മാത്യു

 
2222222

 ബെംഗളൂരു : ക്രൈസ്തവ പത്രപ്രവർത്തനം തികഞ്ഞ  സത്യാന്വേഷണമാകണമെന്ന് ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് റ്റി.എം. മാത്യു പ്രസ്താവിച്ചു. ബാംഗ്ലൂരിൽ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) 21 മത് വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

വിശ്വാസാധിഷ്ഠിത വീക്ഷണകോണിൽ നിന്ന് വിവരങ്ങൾ ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ക്രൈസ്തവ പത്രപ്രവർത്തകർക്ക് കഴിയണമെന്നും പ്രസക്തമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും , ബൈബിൾ മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവർക്കേ ഈ മേഖലയിൽ മുന്നേറാൻ കഴികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ബിസിപിഎ രക്ഷാധികാരി പാസ്റ്റർ ജോസ് മാത്യൂ, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ എന്നിവർ വിവിധ സെക്ഷനുകളിൽ അദ്ധ്യക്ഷരായിരുന്നു.
പാസ്റ്റർ ജോർജ് ഏബ്രഹാമിൻ്റെ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.2222

വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളെ പ്രതിനിധീകരിച്ച് റവ.ഡോ.രവി മണി പ്രസംഗിച്ചു. ബി സി പി എ യുടെ ആരംഭകാല പ്രവർത്തനങ്ങളെക്കുറിച്ച്  പ്രസിഡൻ്റ് ചാക്കോ കെ. തോമസും ,ബിസിപിഎ ന്യൂസ് വാർത്താ പത്രികയെക്കുറിച്ച്  പബ്ലീഷർ മനീഷ് ഡേവിഡും സംസാരിച്ചു.ജബീസ്  ഇമ്മാനുവേലിൻ്റെ നേതൃത്വത്തിൽ പ്രത്യേക  വയലിൻ സംഗീത പരിപാടിയും നടത്തി. 

കഴിഞ്ഞ അഞ്ച് വർഷമായി ബിസിപിഎ ന്യൂസ് വാർത്താപത്രികയിൽ  പ്രസിദ്ധീകരിച്ച മികച്ച ലേഖനത്തിനുള്ള പുരസ്കാരം   ഡോ.സിനി ജോയ്സ് മാത്യൂ , പ്രൊഫ.ഡോ.ബിനു ഡാനിയേൽ , സന്ദീപ് വിളമ്പുകണ്ടം,  അഭിലാഷ് ജേക്കബ് എന്നിവർക്ക് ടി.എം.മാത്യൂ , റവ.ഡോ.രവി മണി എന്നിവർ നൽകി. 

പുരസ്കാരം ഏറ്റ് വാങ്ങിയ സന്ദീപ് വിളമ്പുകണ്ടം ആശംസകൾ അറിയിച്ചു.കർണാടകയിലെ വിവിധ  പെന്തെക്കൊസ്ത് സഭകളുടെ മുഖ്യ ചുമതല വഹിക്കുന്ന ശുശ്രൂഷകരെ ചടങ്ങിൽ ആധരിച്ചു. "സുവിശേഷീകരണ രംഗത്ത് സമകാലിക മാറ്റങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാസ്റ്റർ  ജോമോൻ ജേക്കബ് ബാംഗ്ലൂർ, രണ്ടാം സ്ഥാനം നേടിയ ബെൻഹർ മാത്യൂ പാലക്കാട്, മൂന്നാം സ്ഥാനം നേടിയ ഷിജോ കെ ഷിബു എന്നിവർക്ക്   ഫലകവും  ക്യാഷ് അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്തു. 2222

ബിസിപിഎ ന്യൂസ് അഞ്ചാം വാർഷിക പതിപ്പ് പബ്ലിഷർ മനീഷ് ഡേവിഡ്  ടി.എം മാത്യൂവിന് നൽകി പ്രകാശനം ചെയ്തു.പാസ്റ്റർ ജോമോൻ ജോൺ സ്വാഗതവും ഡേവീസ് ഏബ്രഹാം നന്ദിയും രേഖപ്പെടുത്തി.  പാസ്റ്റർ എം.ഐ.ഈപ്പൻ്റെ പ്രാർഥനയും ആശീർവാദത്തോടെയുമാണ്  സമ്മേളനം സമാപിച്ചത്. 

സമ്മേളനത്തിന്  പാസ്റ്റർ ജോസ് മാത്യൂ ( രക്ഷാധികാരി ) ,ചാക്കോ കെ തോമസ് (പ്രസിഡൻ്റ്),  ജോസഫ് ജോൺ  (സെക്രട്ടറി) , ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ  (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറർ)  ബെൻസൺ ചാക്കോ (പ്രോഗ്രാം കോർഡിനേറ്റർ),  ലാൻസൺ പി.മത്തായി (ചാരിറ്റി കോർഡിനേറ്റർ), ജേക്കബ്  ഫിലിപ്പ് (പ്രയർ കോർഡിനേറ്റർ), ബിനു മാത്യൂ, സാജു വർഗീസ് (മീഡിയ കോർഡിനേറ്റർ), മനീഷ് ഡേവിഡ് ( ബിസിപിഎ ന്യൂസ് പബ്ലീഷർ) , നിബു വെള്ളവന്താനം, സന്തോഷ് പാറേൽ ( ഓവർസീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകി.

Tags

Share this story

From Around the Web