ക്രിസ്തീയ പ്രത്യാശ മാനുഷിക കണക്കുകൂട്ടലുകളെ ആശ്രയിക്കുന്നില്ല: ലെയോ പാപ്പ
ക്രിസ്തീയ പ്രത്യാശ ശുഭാപ്തിവിശ്വാസമുള്ള പ്രവചനങ്ങളെയോ മാനുഷിക കണക്കുകൂട്ടലുകളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച് നമ്മുടെ പാത പങ്കിടുക, അങ്ങനെ ജീവിത യാത്രയിൽ നാം ഒരിക്കലും ഒറ്റയ്ക്കാകില്ല എന്ന ദൈവത്തിന്റെ തീരുമാനത്തിലാണ്. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ മഴയെ അവഗണിച്ച് ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികളോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു.
ക്രിസ്തീയ പ്രത്യാശയുടെ അടിത്തറ ദൈവത്തിന്റെ മനുഷ്യാവതാരം ആണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അത് സഭയുടെ പാതയെ പ്രകാശിപ്പിക്കുന്ന ഒരു രഹസ്യമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു. ക്രിസ്തുമസിന് ശേഷമുള്ള ഈ രണ്ടാമത്തെ ഞായറാഴ്ച, ലെയോ പതിനാലാമൻ പാപ്പ നമ്മുടെ വിശ്വാസത്തെ പുനർവിചിന്തനം ചെയ്യാൻ ക്ഷണിച്ചു. നമുക്ക് മുകളിലുള്ള സ്വർഗ്ഗത്തിൽ വസിക്കുന്ന ഒരു ദൈവത്തിലല്ല, മറിച്ച് നമ്മുടെ ദുർബലമായ ഭൂമിയിൽ വസിക്കുന്ന, നമ്മുടെ സഹോദരീസഹോദരന്മാരുടെ മുഖത്ത് തന്നെത്തന്നെ വെളിപ്പെടുത്തുന്ന, ഓരോ ദിവസത്തെയും സാഹചര്യങ്ങളിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ഒരു സമീപസ്ഥനായ ദൈവത്തിലാണ് നാം വിശ്വസിക്കുന്നത്,” പാപ്പ വിശദമാക്കി.
യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖം പരാമർശിച്ചുകൊണ്ട് – ‘വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’ – യേശുവിൽ ദൈവം നമ്മിൽ ഒരാളായിത്തീർന്നു. നമ്മോടൊപ്പമാകാൻ തിരഞ്ഞെടുത്തു എന്നേക്കും ദൈവം നമ്മോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു” പാപ്പ കൂട്ടിച്ചേർത്തു.