മനുഷ്യവംശത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തു: ലെയോ പതിനാലാമൻ പാപ്പ

 
leo kurabana

മനുഷ്യവംശത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലെയോ പതിനാലാമൻ പാപ്പ. ജൂൺ 22 ന് കോർപ്പസ് ക്രിസ്റ്റി തിരുനാൾ ആഘോഷത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ. ലെയോ പാപ്പ റോമിലെ ബിഷപ്പ് എന്ന നിലയിൽ പാപ്പയുടെ കത്തീഡ്രലായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലേക്ക് പോയി. ദിവ്യബലിയെത്തുടർന്ന് നഗരത്തിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.

“ക്രിസ്തു മനുഷ്യവംശത്തിന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ്, കാരണം അവന്റെ ശരീരം നിത്യജീവന്റെ അപ്പമാണ്: നിങ്ങളെല്ലാവരും ഇതെടുത്ത് ഭക്ഷിക്കുക!” പാപ്പ കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ, ദിവ്യകാരുണ്യത്തിന്റെ അർഥത്തെയും പങ്കുവയ്ക്കലിന്റെ മൂല്യത്തെയും കുറിച്ച് ലെയോ പതിനാലാമൻ പാപ്പ വെളിപ്പെടുത്തി.

“വിശപ്പ് ഈ ജീവിതത്തിലെ നമ്മുടെ മൗലിക ആവശ്യങ്ങളുടെ അടയാളമായിരിക്കുന്നതുപോലെ, അപ്പം മുറിക്കൽ ദൈവത്തിന്റെ രക്ഷയുടെ ദാനത്തിന്റെ അടയാളമാണ്. കഷ്ടപ്പാടുകളോടുള്ള യേശുവിന്റെ അനുകമ്പ നമ്മെ രക്ഷിക്കാൻ നമ്മുടെ ലോകത്തിലേക്ക് വരുന്ന ദൈവത്തിന്റെ സ്നേഹനിർഭരമായ സാമീപ്യത്തെ നമുക്ക് കാണിച്ചുതരുന്നു. ദൈവം വാഴുന്നിടത്ത്, നാം എല്ലാ തിന്മകളിൽ നിന്നും സ്വതന്ത്രരാകുന്നു” –  പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web