‘‘പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു നമ്മുക്ക് പുതുജീവൻ നൽകുന്നു’’; ഇറാനി കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു
Apr 7, 2026, 15:49 IST
റോം: പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു പുതുജീവൻ നൽകുകയാണെന്നു ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്‌റാൻ-ഇസ്ഫഹാന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു. ഇറാനിലും മധ്യപൂര്‍വ്വേഷ്യയിലും യുദ്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദ്ദിനാള്‍ പ്രത്യാശ നിര്‍ഭരമായ സന്ദേശം പങ്കുവെച്ചത്. രാജ്യത്തെ ജനത കൂടുതൽ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമ്പോൾ, ക്രിസ്തുവിലുള്ള പുതിയ ജീവിതം -ഇറാനിയൻ ക്രിസ്ത്യാനികള്‍ക്ക് വർത്തമാനകാല പരീക്ഷണങ്ങൾ സഹിക്കാൻ സഹായിക്കുമെന്ന് ടെഹ്‌റാനിലെ കർദ്ദിനാൾ ആർച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ തിരുക്കര്‍മ്മങ്ങളില്‍ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും നിരവധി സഹ കർദ്ദിനാൾമാർക്കും ഒപ്പം കർദ്ദിനാൾ ഡൊമിനിക് മാത്യുവും പങ്കെടുത്തിരിന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ മാസം നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നിരിന്നു.
അകലെയായിരിക്കുമ്പോഴും അജഗണത്തെ പ്രത്യേകം സ്മരിച്ചുക്കൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. നിങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് അറിയാം. എന്നെ ഏൽപ്പിച്ച അജഗണം, യുദ്ധത്തിന്റെ സംഭവങ്ങളാൽ വേർപിരിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളെ വീണ്ടും കണ്ടെത്താൻ കഴിയുന്നതിനായി കാത്തിരിക്കുന്നു. ഈ, വിശുദ്ധ രാത്രിയിൽ നിങ്ങളെയെല്ലാം എന്റെ ഹൃദയത്തിൽ വഹിച്ചുക്കൊണ്ടാണ് ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതെന്നും പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാമെന്നും ഇറാനിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം കുറിച്ചു.