'ചോസണ്‍: ലാസ്റ്റ് സപ്പർ' നാളെ പെസഹ വ്യാഴാഴ്ച തീയേറ്ററുകളില്‍, കൊച്ചി, തിരുവനന്തപുരം നിവാസികള്‍ക്ക് സുവര്‍ണ്ണാവസരം

യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള "ചോസണ്‍: ലാസ്റ്റ് സപ്പർ" ഭാഗം നാളെ കേരളത്തിലും പ്രദര്‍ശനം നടക്കും.
യേശുവിന്റെ പീഡാസഹനത്തിന് തൊട്ടുമുമ്പുള്ള നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയുള്ള 'ചോസണ്‍: ലാസ്റ്റ് സപ്പർ' കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ പിവിആര്‍ തീയേറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. നാളെ പെസഹ വ്യാഴാഴ്ച മാത്രമാണ് പ്രദര്‍ശനം.
കൊച്ചി പിവിആര്‍ ലുലുവില്‍ ഉച്ചയ്ക്കു 01.23നും 4.45നുമാണ് ഷോ. കൊച്ചി ഫോറം മാളില്‍ വൈകീട്ട് 04.50നും രാത്രി 07.20നും പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പിവിആര്‍ ലുലു മാളില്‍ നാളെ വൈകീട്ട് 04.20നാണ് ഏക പ്രദര്‍ശനം.
കേരളത്തില്‍ രണ്ടു നഗരങ്ങളില്‍ ചുരുങ്ങിയ ഷോകള്‍ മാത്രമാണെങ്കിലും ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങീയ മഹാനഗരങ്ങളില്‍ നാളെ നിരവധി ഷോകള്‍ ഒരുക്കിയിട്ടുണ്ട്. (എല്ലായിടത്തും നാളെ മാത്രമാണ് പ്രദര്‍ശനം). ബുക്ക്മൈ ഷോ ആപ്പില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.