സെപ്തംബർ മുതൽ പി എസ് സി പരീക്ഷകളിൽ മാറ്റം; രാവിലെയുള്ള പരീക്ഷയുടെ സമയം മാറും
Jul 27, 2025, 08:24 IST

രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം. സെപ്തംബര്‍ ഒന്ന് മുതല്‍ രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകള്‍ ഏഴ് മണിക്ക് ആരംഭിക്കും.
നിലവില്‍ 7.15-നാണ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍, പരീക്ഷാ സമയദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും പി എസ് സി അറിയിച്ചു.