തെരഞ്ഞെടുപ്പ് വിജയം: നന്ദിസൂചകമായി ചാണ്ടി ഉമ്മന്റെ തിരുവനന്തപുരം യാത്ര ഇന്ന്; കല്ലറയിൽ പ്രാർത്ഥിച്ച് തുടക്കം

 
chandy

പതുപ്പള്ളി: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി സൂചകമായി തിരുവനന്തപുരത്തേക്ക് യാത്രയുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഇന്ന് രാവിലെ 9ന് പുതുപ്പള്ളി അങ്ങാടിയിലെ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപത്തിലെത്തുന്ന ചാണ്ടി ഉമ്മന്‍ അവിടുന്ന് പ്രവര്‍ത്തകരോടൊപ്പം കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം യാത്ര ആരംഭിക്കും.

കാറില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്ന ചാണ്ടിക്കൊപ്പം പ്രവര്‍ത്തകരും കാറില്‍ അനുഗമിക്കും. എം.സി റോഡിലൂടെയാണ് യാത്ര. രാവിലെ 10ന് ചെങ്ങന്നൂരും 12ന് അടൂരിലും ഉച്ചകഴിഞ്ഞ് രണ്ടിന് കൊട്ടാരക്കരയിലും മൂന്നിന് ചടയമംഗലത്തും നാലിന് കന്യാകുളങ്ങരയിലും യാത്രയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ഇക്കുറി മന്ത്രിസ്ഥാനത്തേക്ക് ചാണ്ടിയെ പരിഗണിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.  സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അർഹിച്ച സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതി തനിക്കില്ലെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.

ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് വലുത്. സത്യപ്രതിജ്ഞാ സമയത്ത് ഉയർന്നുകേട്ട തന്റെ പിതാവിന്റെ പേരിലുള്ള മുദ്രാവാക്യങ്ങൾ അദ്ദേഹം മരിച്ചിട്ടില്ലെന്ന ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നത്. പുതുപ്പള്ളിയുടെ മന്ത്രിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിലൂടെ പുതുപ്പള്ളിക്കാർക്ക് നീതി ലഭിക്കുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. 

പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ  ചാണ്ടി ഉമ്മൻ അമ്മയ്ക്കൊപ്പം
വീട്ടിലെത്തി കണ്ടിരുന്നു.

Tags

Share this story

From Around the Web