അമേരിക്കയിൽ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ വെടിവെയ്പ്പ്: പിന്നില്‍ കത്തോലിക്ക വിരുദ്ധതയെന്ന് എഫ് ബി ഐ

 
222

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ മിന്നിപോളിസില്‍ സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വെടിവയ്പു സംഭവത്തെ കത്തോലിക്കാവിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐ ഏജൻസി.

ബുധനാഴ്‌ച രാവിലെ സ്‌കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്‌പിൽ എട്ടും പത്ത് വയസുള്ള കുരുന്നുകളാണ് ദയനീയമായി കൊല്ലപ്പെട്ടത്. 17 പേർക്കു പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് ആക്രമണം നടത്തിയത്. ഇയാളെ സ്വയം വെടിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ തിരുസഭ പുലര്‍ത്തുന്ന ശക്തമായ ധാര്‍മ്മിക നിലപാട് പ്രതിയുടെ വെറുപ്പിന് കാരണമായിട്ടുണ്ടാകാമെന്ന പ്രാഥമിക നിഗമനമാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്.

പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ. ഇത് യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അക്രമ സംഭവത്തില്‍ ലെയോ പാപ്പ ദുഃഖം പ്രകടിപ്പിച്ചിരിന്നു.

Tags

Share this story

From Around the Web