മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു
Jul 2, 2025, 12:35 IST

മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്.
ജൂണ്‍ 30 പ്രാദേശിക സമയം ഏകദേശം 5:45നാണ് വെടിയേറ്റത്. ടബാസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ വില്ലഹെർമോസയിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ഇടവക വികാരിയാണ് ഫാ. ഹെക്ടർ അലജാൻഡ്രോ.
വൈദികന്റെ ആരോഗ്യ നിലയിലെ അഭിവൃദ്ധിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ബിഷപ്പ് ജെറാർഡോ റോജാസ് ലോപ്പസ് അഭ്യര്‍ത്ഥിച്ചു.