പി.സി. ജോർജ്ജിന്റെ ജല്പനങ്ങൾ തള്ളിക്കളയുന്നു: പാലാ രൂപത കത്തോലിക്ക കോൺഗ്രസ്

 
2343
പാലാ: പി.സി. ജോർജ്ജിന്റെ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന ജോർജിന്റെ പ്രതികരണം പച്ചക്കള്ളമാണ്. തുടർച്ചയായി നുണപ്രചരണം നടത്തുന്നത് ജോർജ്ജിന്റെ ശീലമാണ്. കത്തോലിക്ക കോൺഗ്രസിൻ്റെ വേദിയിൽ സീറ്റ് ലഭിക്കാത്തതിന്റെ ഇളിഭ്യത മൂലമാണ് ജോർജ് കത്തോലിക്ക കോൺഗ്രസിനെ കുറ്റം പറയുന്നതെന്നും കത്തോലിക്ക സഭയുടെ ആകെയുള്ള പ്രതിനിധികളായി ജോർജും മകനും ബി ജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സഭയ്ക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ 108 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ കോൺഗ്രസിനെ ആക്ഷേപിക്കാൻ പി.സി. ജോർജ് വളർന്നിട്ടില്ല. കത്തോലിക്കാ സഭയെയും പിതാക്കന്മാരെയും അവഹേളിക്കുന്ന ജോർജ്ജിന്റെ പ്രസ്‌താവനങ്ങളിൽ ഇടപെടണമെന്ന് ബിജെപി നേതൃത്വത്തോട് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് ഇമ്മാ നുവൽ നിധീരി അധ്യക്ഷത വഹിച്ചു.

ഫാ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, ജോൺസ ൺ വീട്ടിയാങ്കൽ, സി.എം. ജോർജ്, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറുകര, ടോമി കണ്ണീ റ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തു ചാലിൽ, എഡ്വവിൻ പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web