പ്രധാനമന്ത്രിയെ അപമാനിച്ച സംഭവം: മീഡിയ വണ്ണിനും ജിമ്മി ജയിംസിനുമെതിരെ ഡൽഹിയിൽ കേസെടുത്തു; പരാതി നൽകിയത് ഡൽഹി സ്വദേശി
May 20, 2026, 09:03 IST
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യെ ചാനലിലൂടെ അപമാനിച്ച സംഭവത്തിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മാധ്യമ സ്ഥാപനമായ മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെയാണ് കേസ് .
ഭാരതീയ ന്യായ സംഹിത 192/356(2) വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് .ഡൽഹി സ്പെഷ്യൽ സെൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
ഡൽഹി സ്വദേശി സന്ദീപ് ദേധ നൽകിയ പരാതിയിലാണ് നടപടി . മീഡിയ വണ്ണിലെ പരിപാടിയിൽ പ്രധാനമന്ത്രിയെ ചാണക തലയൻ എന്ന് വിളിച്ച് ജിമ്മി ജെയിംസ് അപമാനിച്ചു എന്നാണ് പരാതിയിൽ പറയുന്നത് .