റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായി കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസിനെ നിയമിച്ച് ലിയോ പാപ്പ
Jul 8, 2025, 12:06 IST

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമായ സാന്‍റ മരിയ മഗ്ഗിയോരെ അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായി ലിത്വാനിയായില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ റോളണ്ടാസ് മാക്രിക്കാസിനെ മാര്‍പാപ്പ നിയമിച്ചു.
നിലവില്‍ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റായിരിന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് റൈൽക്കോയ്ക്ക് 80 വയസ്സു പിന്നിട്ട പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ റോളണ്ടാസിനെ ലെയോ പാപ്പ പുതിയ ഉത്തരവാദിത്വം ഭരമേല്‍പ്പിച്ചിരിക്കുന്നത്. 2024 ഡിസംബർ 8ന് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.