കര്‍ദിനാള്‍ റോബര്‍ട്ട് സാറ ലിയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ഫ്രാന്‍സിലേക്ക്

 
222

ഫ്രാന്‍സിലെ സെയ്ന്റ്-ആന്‍-ഡി’ഔറേയില്‍ വിശുദ്ധ അന്നയുടെ പ്രത്യക്ഷീകരണത്തിന്റെ 400-ാം വാര്‍ഷികാഘോഷത്തിനായുള്ള തന്റെ പ്രതിനിധിയായി ലിയോ 14 ാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നാമനിര്‍ദേശം ചെയ്തു.

കര്‍ദിനാള്‍ സാറ പഠനത്താലും ഭക്തിയാലും സമ്പന്നനാണെന്നും കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ തീക്ഷ്ണതയും ഉത്സാഹവും പ്രാഗത്ഭ്യവുമുള്ള ജോലിക്കാരനാണെന്നും പാപ്പയുടെ ലത്തീന്‍ ഭാഷയിലുള്ള കത്തില്‍ പറയുന്നു.

’ഏറ്റവും മധുരമുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായ വിശുദ്ധ അന്ന, കര്‍ഷകനായ ഇവോണി നിക്കോളാസിക്ക് പ്രത്യക്ഷപ്പെട്ടത് അര്‍മോറിക്ക ജനതയുടെ വിശ്വാസം നവമായ ഒരാത്മീയ ജ്വാലയാല്‍ ജ്വലിപ്പിക്കപ്പെടാന്‍ വേണ്ടിയായിരുന്നു,’ ലിയോ പാപ്പ കുറിച്ചു. (അര്‍മോറിക്ക വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിനെ സൂചിപ്പിക്കുന്നു.)

അവിടെ നിര്‍മിക്കപ്പെട്ട ചെറിയ ചാപ്പല്‍ വിശ്വാസികളടെ പതിവായുള്ള  ഒത്തുചേരല്‍ നിമിത്തം ഓറേയിലെ വിശുദ്ധ അന്നക്ക് സമര്‍പ്പിക്കപ്പെട്ട ശ്രദ്ധേയമായ ദൈവാലയമായി മാറുകയും  പിന്നീട് തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ഇടമായി മാറുകയും ചെയ്യുകയായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു.

ജൂലൈ 25, 26 തീയതികളിലാണ് ഫ്രാന്‍സിലെ ഈ ദൈവാലയത്തില്‍ വിശുദ്ധ അന്ന പ്രത്യക്ഷപ്പെട്ടതിന്റെ 400-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്.

Tags

Share this story

From Around the Web