കർദിനാൾ പിസ്സബല്ല, ആർച്ചുബിഷപ്പ് മാത്യു എന്നിവരെ വത്തിക്കാന്റെ മതാന്തര സംഭാഷണ ഓഫീസിലേക്ക് നിയമിച്ച് മാർപാപ്പ
Jul 6, 2025, 12:10 IST

കർദിനാൾ, പിസ്സബല്ലയെയും ആർച്ചുബിഷപ്പ് മാത്യുവിനെയും വത്തിക്കാന്റെ മതാന്തര സംഭാഷണ ഓഫീസിലേക്ക് നിയമിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂലൈ മൂന്നിന് ലെയോ പതിനാലാമൻ മാർപാപ്പയാണ് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ പിയർബാറ്റിസ്റ്റ പിസ്സബല്ലയെയും ഇറാനിലെ ടെഹ്‌റാൻ ആർച്ച് ബിഷപ്പ് ഡൊമിനിക് മാത്യുവിനെയും വത്തിക്കാന്റെ മതാന്തര സംഭാഷണത്തിനുള്ള ഡിക്കാസ്റ്ററിയിൽ നിയമിച്ചത്.
ജപ്പാനിൽ നിന്നും കാനഡയിൽ നിന്നുമുള്ള കർദിനാൾമാരെയും വിശ്വാസങ്ങൾക്കിടയിൽ ബന്ധം വളർത്തിയെടുക്കുന്നതിൽ പരിചയസമ്പന്നരായ ബിഷപ്പുമാരെയും വിദഗ്ധരെയും കൊണ്ടുവന്ന വിശാലമായ പുനഃസംഘടനയ്ക്കിടയിലാണ് അവരുടെ നിയമനം. കർദിനാൾ പിസ്സബല്ല കിഴക്കൻ സഭകളിലും ക്രിസ്ത്യൻ ഐക്യ ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്നു. ആർച്ചുബിഷപ്പ് മാത്യു വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ ഭാഗമാണ്.