ക്രിസ്തുമസിന് മുന്നോടിയായി ഗാസയിലെ ഹോളി ഫാമിലി ഇടവക സന്ദർശിച്ച് കർദ്ദിനാൾ പിസബല്ല

 
2222

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, ക്രിസ്തുമസിന് മുന്നോടിയായി ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദർശനത്തിനായി എത്തി. ലത്തീൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയും ഒരു ചെറിയ പ്രതിനിധി സംഘവും കർദ്ദിനാളിന്റെ ഒപ്പമുണ്ടായിരുന്നു. രണ്ട് വർഷത്തിലേറെയായി സംഘർഷവും കഠിനമായ ബുദ്ധിമുട്ടുകളും സഹിച്ച ചെറിയ കത്തോലിക്കാ സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിട്ടാണ് കർദിനാളിന്റെ സന്ദർശനം.

ഇടവകയിൽ എത്തിയപ്പോൾ, മിന്നുന്ന ലൈറ്റുകൾ, ക്രിസ്മസ് ട്രീകൾ, തിരുപ്പിറവി രംഗങ്ങൾ എന്നിവയുൾപ്പെടെയുള്ള അലങ്കാരങ്ങൾക്കിടയിൽ, സാന്താ തൊപ്പികൾ ധരിച്ച കുട്ടികളാണ് കർദ്ദിനാൾ പിസബല്ലയെ സ്വീകരിച്ചത്. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം, പള്ളിയിൽ നിന്ന് നാടുകടത്തപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് – ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും – ഈ ദൈവാലയം അഭയം നൽകിയിട്ടുണ്ട്.

പാത്രിയർക്കീസിന്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി, മാനുഷിക സഹായ പ്രവർത്തനങ്ങൾ, നിലവിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ ഇടവകയുടെ നിലവിലെ സ്ഥിതി വിലയിരുത്താൻ ശ്രമിക്കുമെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് അറിയിച്ചു. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പുരോഹിതന്മാരുമായും, സമൂഹത്തിന്റെ ആവശ്യങ്ങളെയും പിന്തുണാ സംരംഭങ്ങളെയും കുറിച്ച് നേരിട്ട് കേൾക്കാൻ ഇടവകക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Tags

Share this story

From Around the Web