മാർ പവ്വത്തിൽ പൊതുനന്മയ്ക്കായി പ്രവർത്തിച്ച സഭാചാര്യൻ: കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്
Feb 22, 2026, 08:56 IST
ചങ്ങനാശേരി: സഭയെയും സമൂഹയുംകുറിച്ച് സൂക്ഷ്‌മദർശനവും കാഴച്പ്പാടുകളും പുലർത്തി പൊതുനന്മയ്ക്കും വളർച്ചയ്ക്കുമായി പ്രവർത്തിച്ച സഭാചാര്യനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് മുംബൈ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിൻ്റെ സ്‌മരണാർഥം രൂപീകരിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷന്റെ (എജെപിഎഫ്) ഉദ്ഘാടനം കുരിശുംമൂട് മീഡിയ വില്ലേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ.
സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. കർമനിരതമായ പ്രവർത്തനത്താൽ അമൂല്യമായ സംഭാവനകൾ ചെയ്‌ത മാർ ജോസഫ് പവ്വത്തിലിന്റെ പേര് സഭയിലും സമൂഹത്തിലും എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഫൗണ്ടേഷന്റെ വെബ്സൈറ്റും മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ഓൺലൈനിൽ സന്ദേശം നൽകി. സീറോ മലബാർ സഭയുടെ പാരമ്പര്യവും പൗരാണികതയും സംരക്ഷിക്കുന്നതിനും കൈമാറുന്നതിനും മാർ പവ്വത്തിലിന്റെ സംഭവനകൾ നിസ്‌തുലമാണെന്ന് കർദ്ദിനാൾ അനുസമരിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
സഭയുടേയും സമൂഹത്തിന്റെയും നിലനിൽപ്പിനുവേണ്ടിയുള്ളതായിരുന്നു പവ്വത്തിൽ പിതാവിന്റെ ചിന്തകളും ദർശനവുമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുസമരണ പ്രഭാഷണം നടത്തി. ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ആദ്യട്രസ്റ്റി ബിഷപ്പ് മാർ തോമസ് പാടിയത്ത്, മാനേജിംഗ് ട്രസ്റ്റി ഡോ. സിറിയക് തോമസ്, ഡോ.ജാൻസി ജയിംസ്, പ്രഫ. മുരളി വല്ലഭൻ, ഡോ.പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, മോൺ. ജോൺ തെക്കേക്കര, പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാ ൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, ജസ്റ്റീസ് ആൻ്റണി ഡൊമിനിക്, ജോബ് മൈക്കിൾ എംഎൽഎ, മുനിസിപ്പ ൽ ചെയർമാൻ ജോമി ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.