ലോകമിപ്പോൾ സമാധാനമാണ് ഉറ്റുനോക്കുന്നതെന്ന് കർദ്ദിനാൾ ആന്റണി പൂള

 
2333
പാലയൂർ: ലോകമിപ്പോൾ സമാധാനമാണ് ഉറ്റുനോക്കുന്നതെന്ന് കർദ്ദിനാൾ ഡോ. ആന്റണി പൂള. പ്രതീക്ഷയും സമാധാനവും ഒരുമയും നൽകാൻ വിശ്വാസത്തിനു കഴിയുമെന്ന് പാലയൂർ തീർത്ഥാടനം തെളിയിച്ചു. വിശ്വാസികൾ പ്രതീക്ഷയുടെ തീർഥാടകരായി ക്രിസ്‌തുവിന് സാക്ഷികളാകണമെന്നും സിബിസിഐ പ്രസിഡൻ്റും ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പുമായ ഡോ. ആന്റണി പൂള ഓർമപ്പെടുത്തി. പാലയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായ ശക്തീകരണത്തിൻ്റെ കാലഘട്ടത്തിൽ നടക്കുന്ന തീർത്ഥാടനമാണിതെന്നും, ക്രൈസ്‌തവ സമൂഹം ശക്തിപ്പെടേണ്ട കാലം കഴിഞ്ഞുവെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂരിനെ വളർത്തിയ തൂങ്കുഴി പിതാവില്ലാത്ത ആദ്യ തീർത്ഥാടനമാണിതെന്നും അദ്ദേഹം ഓർമിച്ചു. ബിഷപ്പുമാരായ മാർ ബോസ്കോ പുത്തൂർ, മാർ ടോണി നീലങ്കാവിൽ, ജനറൽ കൺവീനർ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ബീന ജോഷി, വികാരി ജനറാൾമാരായ മോൺ. ജയ്‌സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര എന്നിവർ പ്രസംഗിച്ചു.

പാസ്റ്ററർ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കർദ്ദിനാളിന് തീർഥകേന്ദ്രത്തിന്റെ ഉപഹാരം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ സമ്മാനിച്ചു. സഹവികാരി ഫാ. നിധിൻ താഴത്ത്, ട്രസ്റ്റി ഫ്രാൻസി ചൊവ്വല്ലൂർ, സെക്രട്ടറി ജോയ് ചിറമ്മൽ, ജനറൽ കൺവീനർ ടി.ജെ. ഷാജു, കൺവീനർ പി.ഐ. ലാസർ മാ സ്റ്റർ, ജോയിന്റ് സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി, മുൻ സെക്രട്ടറി സി.ജി. ജെയ്‌സൺ തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Share this story

From Around the Web