പാലാ തൊടുപുഴ റോഡിൽ വാഹനാപകടം. അമിത വേഗതയിൽ എത്തിയ കാർ രണ്ടു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു. രണ്ടു സ്ത്രീകൾ മരിച്ചു, 
അമ്മക്കൊപ്പം ഉണ്ടായിരുന്ന ആറാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്
 

 
0000

കോട്ടയം: പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം വൻ വാഹനാപകടം. രണ്ടു സ്ത്രീകൾ മരിച്ചു. ചെറിയ കുട്ടിക്ക് ഗുരുതര പരുക്ക്. അമിത വേഗതയിൽ എത്തിയ കാർ രണ്ടു സ്‌കൂട്ടറുകളിൽ ഇടിച്ചാണ് അപകടം.

പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരിച്ചത്.1111

ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ മഴയും ഉണ്ടായിരുന്നു.

Tags

Share this story

From Around the Web