ചിക്കൻ കഴിക്കുന്നത് കാൻസറിന് കാരണമാകുമോ? വസ്തുതയറിയാം
മാംസാഹാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഭക്ഷണമാണ് ചിക്കൻ (കോഴിയിറച്ചി). പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ കരുതപ്പെടുന്നു.
എന്നാൽ, ചിക്കൻ കഴിക്കുന്നതിന്റെ രീതിയും അളവും അതിനെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ വിഭാഗത്തിൽ നിന്നും ദോഷകരമായ ഭക്ഷണങ്ങളുടെ പരിധിയിലുൾപ്പെടുത്താൻ കാരണമാകാറുണ്ട്.
ചിക്കൻ മിതമായ അളവിൽ, ആരോഗ്യകരമായ രീതിയിൽ പാകം ചെയ്ത് കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. ഇത് പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒമ്പത് അവശ്യ അമിനോ ആസിഡുകൾ ഉൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ നൽകുന്നു. തൊലിയില്ലാത്ത ചിക്കൻ ബ്രസ്റ്റ് പോലുള്ള ഭാഗങ്ങളിൽ കൊഴുപ്പും കലോറിയും കുറവായതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
പ്രോട്ടീൻ കൂടുതലായതുകൊണ്ട് വയറു നിറഞ്ഞ പ്രതീതി നൽകി വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും ചിക്കൻ സഹായിക്കും.