കത്തോലിക്കാ സഭയുടെ സമാധാനശ്രമങ്ങളെ പ്രശംസിച്ച് കാമറൂൺ സർക്കാർ

 
22222

സമാധാനം കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞാബദ്ധരായ കത്തോലിക്കാ സഭയുടെ സമാധാനശ്രമങ്ങളെ പ്രശംസിച്ച് മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂൺ ഗവണ്മെന്റ്. ഒക്ടോബറിൽ രാജ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കാലയളവിൽ എങ്ങനെ സമാധാനം വളർത്തിയെടുക്കാമെന്നു ചർച്ച ചെയ്യുന്നതിനുമുമ്പ് ബിഷപ്പുമാരോടുള്ള തന്റെ പരാമർശത്തിൽ, ‘സമാധാന നിർമ്മാണത്തിൽ കത്തോലിക്കാ സഭയുടെ സംഭാവന’ മന്ത്രിസഭ അംഗീകരിക്കുന്നുവെന്ന് സെക്രട്ടറി ജനറൽ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം രാജ്യം കടന്നുപോകുന്ന ഈ നിർണ്ണായക നിമിഷം കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു മുമ്പും തിരഞ്ഞെടുപ്പിലും അതിനുശേഷവും രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സഭയുടെ സംഭാവന ആവശ്യപ്പെട്ടതായി ഫാദർ പോൾ ന്യാഗ പറഞ്ഞു.

“സഭ പക്ഷം പിടിക്കുന്നില്ല. മറിച്ച് നീതി, അനുരഞ്ജനം, സമാധാനം എന്നിവ പ്രോത്സാഹിപ്പിച്ചും എല്ലാ കാമറൂണിയക്കാരെയും സേവിച്ചും അവരുടെ സന്തോഷങ്ങളിലും പ്രതീക്ഷകളിലും ദുഃഖങ്ങളിലും ഉത്കണ്ഠകളിലും പങ്കുചേർന്നുകൊണ്ടും സുവിശേഷവൽക്കരണ ദൗത്യം തുടരാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു” – ബമെൻഡ അതിരൂപതയിലെ ആർച്ച്ബിഷപ്പ് ആൻഡ്രൂ ഫ്യൂന്യ എൻകിയ പറഞ്ഞു.

Tags

Share this story

From Around the Web