തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

 
09999

തിരുവനന്തപുരം: റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തുന്നു.

9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. വെടിയുണ്ട ഡിഫൻസിലെ ഉപയോഗത്തിനായി നൽകിയത്. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.

 

Tags

Share this story

From Around the Web