ക്രിസ്തുമസിന് സമാധാനവും ഐക്യവും കെട്ടിപ്പടുക്കുക: സ്കൂൾ കുട്ടികളോട് ലെയോ പാപ്പ
ക്രിസ്തുമസിന് സമാധാനവും ഐക്യവും കെട്ടിപ്പടുക്കണമെന്ന് സ്കൂൾ കുട്ടികളോട് ലെയോ പാപ്പ ആഹ്വാനം ചെയ്തു. പതിനൊന്നാമത് ക്രിസ്തുമസ് സംഗീതപരിപാടിയായ ഇൻകാന്റോയുടെ ഭാഗമായി, കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ പോൾ ആറാമൻ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ക്രിസ്തുമസ് പരിപാടിക്കിടെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കൂടാതെ, ലെയോ പാപ്പ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു.
ക്രിസ്തുമസിൽ സ്നേഹത്തിന്റെ സമ്മാനം ആസ്വദിക്കാൻ എല്ലാവരോടും ആശയവിനിമയം നടത്താൻ പാപ്പ കുട്ടികളോടു പറഞ്ഞു. യഥാർഥ സമ്പത്ത് അളക്കുന്നത് ഒരാൾക്ക് ലഭിക്കുന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഒരാൾക്ക് ഉള്ളിലും മറ്റുള്ളവരുമായുള്ള ബന്ധത്തിലും സൃഷ്ടിക്കാൻ കഴിയുന്ന സമാധാനത്തിലൂടെയാണെന്ന് അടിവരയിടുന്നതിനുമുള്ള ഒരു അവസരമായിരുന്നു സ്‌കൂൾ കുട്ടികളുടെ ഈ ക്രിസ്തുമസ് പരിപാടി.
ജീൻസും വെള്ളഷർട്ടും ധരിച്ച വിദ്യാർഥികൾ, എല്ലാവരും നിരന്ന വേദിയിൽ സ്ഥാനം പിടിച്ചു. പുഞ്ചിരിച്ചുകൊണ്ട് ദൃശ്യപരമായി, ചലനാത്മകമായി അവർ ക്രിസ്തുമസ് കരോൾ അവതരിപ്പിച്ചു. അൽബാനോയിലെ ബിഷപ്പ് മോൺസിഞ്ഞോർ വിൻസെൻസോ വിവ, അപ്പസ്തോലിക സിംഹാസനത്തിന്റെ പ്രസിഡന്റ് മോൺസിഞ്ഞോർ ഗിയോർഡാനോ പിച്ചിനോട്ടി, മാതാപിതാക്കൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.