ബ്രദർ സജിത്ത്‌ ജോസഫിന് വിലക്കില്ല ! കത്തോലിക്കാ സഭയുടെ പഠനങ്ങൾ തന്നെയാണ്  സജിത്ത് ജോസഫ് പഠിപ്പിക്കുന്നതെന്ന്  ബിഷപ്പ് സിൽവർസ്റ്റർ പൊന്നുമുത്തൻ

 
sajith joseph

കൊച്ചി: ബ്രദർ സജിത്ത് ജോസഫിനെതിരായ വിമർശനങ്ങൾ തള്ളി കെസിബിസി കരസ്മാറ്റിക്ക് കമ്മിഷൻ. ബ്ര. സജിത്തിന് ശുശ്രൂഷയും ധ്യാനങ്ങളും തുടരാമെന്ന് കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ വ്യക്തമാക്കി.

ചെറുപ്പം മുതൽ പെന്തക്കോസ്ത് സഭാവിഭാഗത്തിൽ വിശ്വസിക്കുകയും, പ്രവർത്തിക്കുകയും, ചെയ്ത വ്യക്തിയായിരുന്നു  ചങ്ങനാശ്ശേരി സ്വദേശിയായ സജിത്ത് ജോസഫ്. ഗ്രേസ് കമ്മ്യൂണിറ്റി എന്ന പേരിൽ സ്വന്തമായി ഒരു സഭയും ഇയാൾക്ക് ഉണ്ടായിരുന്നു. 

നിരവധി സ്ഥാപനങ്ങളും ഇയാൾ നടത്തിയിരുന്നു. രോഗശാന്തി ശുശ്രൂഷ ഉൾപ്പെടുന്ന ധ്യാനങ്ങളും പ്രത്യേകതയായിരുന്നു. 

 ഒറ്റയ്ക്ക് പ്രവർത്തനങ്ങളുമായി മുൻപോട്ടു പോവുക ബുദ്ധിമുട്ട് ആയതോടെയാണ്  സജിത്ത് ജോസഫ് കത്തോലിക്കാ സഭയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.  ഇതിനിടെ ചങ്ങനാശ്ശേരിലും പരിസരപ്രദേശത്തും നിന്ന് നിരവധി കത്തോലിക്കാ വിശ്വാസികൾ സജിത്ത് ജോസഫിനൊപ്പം ചേർന്നിരുന്നു.

സജിത്ത് ജോസഫിനെ തങ്ങളുടെ രൂപതകളിൽ ഒന്നിലും എടുക്കാൻ സിറോ മലബാർ സഭ തയ്യാറായില്ല. ഇതിനെ തുടർന്ന് കെസിബി സി യുടെ കരസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സിൽവസ്റ്റർ  പൊന്നുമുത്തൻ്റെ നിർദ്ദേശപ്രകാരം വിജയപുരം ലത്തീൻ രൂപതയിൽ  സജിത്ത് അംഗമാകുന്നത്.

എന്നാൽ ഗ്രേസ് കൂട്ടായ്മ ഉപേക്ഷിക്കാൻ സജിത്ത് തയ്യാറായില്ല. ധ്യാനങ്ങളും സജീവമായി.

ഇതിനിടെ  കേരള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു നേതൃത്വം നൽകിവന്ന വിൻസനേഷ്യൻ കോൺഗ്രിഗേഷൻ സജിത്ത് ജോസഫിനെതിരെ രംഗത്ത് വന്നു. വിൻസനേഷ്യൻ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സജിത്ത് ജോസഫ്
പ്രസംഗിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് വിൻസനേഷൻസഭ വിലക്ക് ഏർപ്പെടുത്തി.

 ഇതോടെയാണ് ലത്തീൻ കത്തോലിക്കാ സഭയുടെ പുനലൂർ രൂപത മെത്രാൻ ബിഷപ്പ്  സിൽവർസ്റ്റർ പൊന്നുമുത്തൻ സജിത്ത് ജോസഫിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് എത്തിയത്. സജിത്ത് ജോസഫിന്റെ ശുശ്രൂഷകൾക്ക് മുടക്ക് വരുത്തേണ്ടതില്ലെന്നും കത്തോലിക്കാ സഭയുടെ പഠനങ്ങൾ തന്നെയാണ്  സജിത്ത് ജോസഫ് പഠിപ്പിക്കുന്നതെന്നും ബിഷപ്പ് സിൽവർസ്റ്റർ പൊന്നുമുത്തൻ ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web