ചെടിച്ചട്ടിക്ക് കൈക്കൂലി; കളിമൺ പാത്രനിർമാണ കോര്‍പറേഷൻ ചെയര്‍മാനെ നീക്കി

 
22

കൊച്ചി: ചെടിച്ചട്ടിക്ക് കൈക്കൂലി വാങ്ങിയ കേസിൽ കേരള സംസ്ഥാന കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോര്‍പറേഷൻ ചെയർമാൻ കെ.എൻ കുട്ടമണിയെ മാറ്റി. കുട്ടമണിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു.

ഇന്നെലയാണ് കുട്ടമണി തൃശൂർ വിജിലൻസിന്‍റെ പിടിയിലായത്. 10000 രൂപയാണ് ഇയാൾ കൈക്കൂലി ആയി വാങ്ങിയത്. സിഐടിയു സംസ്ഥാന കമ്മറ്റി അംഗമാണ് കുട്ടമണി. വളാഞ്ചേരി കൃഷിഭവന് കീഴിൽ വിതരണം ചെയ്യാനായി ഓർഡർ ചെയ്ത 5,372 ചെടിച്ചട്ടികളിൽ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം നിർമാണ യൂണിറ്റ് ഉടമയോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.

തൃശൂർ ചിറ്റിശ്ശേരിയിലെ കളിമൺപാത്ര നിർമാണ യൂണിറ്റ് ഉടമയോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മീഷന്‍റെ ആദ്യ പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ പിടിയിലാകുന്നത്.

Tags

Share this story

From Around the Web