തൃശൂർ കോൺഗ്രസിലെ കോഴ ആരോപണം; ലാലി ജെയിംസിന് സസ്പെൻഷൻ
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചു എന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു.
പാർട്ടിക്കുവേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചതുെ ലാലി പറഞ്ഞിരുന്നു. തന്റെ കയ്യിൽ പണമില്ല എന്ന് താൻ പറഞ്ഞു.നിയുക്ത മേയര്‍ നിജി ജസ്റ്റിനും കുടുംബവും പെട്ടിയുമായി മേയർ ആകാൻ നടക്കുന്നു എന്ന് പലരും പറഞ്ഞു കേട്ടു.പൈസയാണോ മേയർ സ്ഥാനത്തിന് മാനദണ്ഡമായത് എന്ന് സംശയമുണ്ടെന്നും ലാലി ജെയിംസ് പറഞ്ഞു.
തൃശൂർ മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് കൈപ്പറ്റാത്തതിന് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു.മേയർ സ്ഥാനത്തേക്ക് ചിലയാളുകളുടെ താത്പര്യത്തിന് വഴങ്ങിയാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു.
ഇത് നേതൃത്വത്തിന്റെ തീരുമാനമായി കാണാനാകില്ല.കെ സി വേണുഗോപാലിന്റെയും ദീപ ദാസ് മുൻഷിയുടെയും തീരുമാനമാണ് ഇതിന് പിന്നിൽ.തനിക്ക് അർഹതപ്പെട്ടതാണ് മേയർ സ്ഥാനമെന്നും ലാലി ജെയിംസ് പറഞ്ഞു.