കെഎസ്ആർടിസി ബസിന് മുന്നിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടി, സ്ഥലം മാറ്റി
Oct 5, 2025, 13:29 IST

കെഎസ്ആർടിസി ബസിന് മുന്നിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ തൃശൂർ യൂണിറ്റിലേക്ക് സ്ഥലം സ്ഥലംമാറ്റി. കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാഹനം തടഞ്ഞ് ശകാരിച്ചിരുന്നു.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം-തിരുവന്തപുരം സൂപ്പർഫാസ്റ്റ് ബസ് ആയൂരിൽ വെച്ച് മന്ത്രി തടയുന്നത്. ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് മന്ത്രി തടഞ്ഞത്. തുടർന്ന് ഡ്രൈവറെയും കണ്ടക്ടറെയും റോഡിൽ നിർത്തി ശകാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. മന്ത്രിയെ വിമർശിച്ച് യൂണിയൻ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.