പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി; 1.50 ന് സ്ഫോടനമുണ്ടാകുമെന്നും രോഗികളെ മാറ്റണമെന്നും സന്ദേശം

 
333

പാലക്കാട്‌: വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. എല്‍ടിടിഇയുടെയും ഐഎസ്ഐയുടെയും ഡിഎംകെയുടെയും പേരിലാണ് ഭീഷണി സന്ദേശം.

ഉച്ചയ്ക്ക് 1.50 ന് സ്ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ഓപ്പറേഷൻ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയിൽ സന്ദേശത്തില്‍ പറയുന്നു. ബോംബ് സ്ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web