സഭയിൽ ബോഡി ഷേമിങ്?'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ'; പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിച്ച് മുഖ്യമന്തി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി പിണറായി വിജയൻ. അംഗത്തിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. പ്രതിപക്ഷാംഗത്തെ കളിയാക്കാനായി 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ' എന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.
''എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
('എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ' എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്. ഇത് സാധാരണയായി ഒരു അസ്ഥിരമായ, അശാന്തമായ അല്ലെങ്കിൽ പലഭാഗത്തും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ഒരാളെയോ അവസ്ഥയെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു)