മൊസാംബിക്കിലെ ബോട്ടപകടം; കാണാതായ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

 
mosa
മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെ ഉണ്ടായ ബോട്ടപകടത്തിൽ കാണാതായ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 5 ഇന്ത്യക്കാരെയാണ് കാണാതായത്. കാണാതായ ഇന്ത്യക്കാരിൽ മലയാളിയുമുണ്ട്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിനെയാണ് കാണാതായത്.

ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യൻ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പറഞ്ഞു. അപകടത്തിൽ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഓക്ടോബർ 16നായിരുന്നു അപകടം. എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

എണ്ണക്കപ്പലിലേക്ക് പുതിയ ക്രൂവിനെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. 12 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെ കാണാതാവുകയായിരുന്നു. ജീവനക്കാരെ എത്തിച്ചിരുന്നത് ഇന്ത്യന്‍ ഏജന്‍സിയായിരുന്നു.

Tags

Share this story

From Around the Web