ബ്ലേഡ് മാഫിയയുടെ ഭീഷണി: വർക്കലയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു; എട്ട് പേർക്കെതിരെ കേസ്

 
333

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയുടെ വിവാഹം മുടങ്ങി. കല്യാണം മുടങ്ങിയതിനെ തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.

വധുവിന്റെ അമ്മ വായ്പ എടുത്തവർ വരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. സംഭവത്തിൽ എട്ടു പേർക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. ജനുവരി ഒന്നിനായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്.

Tags

Share this story

From Around the Web