മുസ്ലിം ലീഗിന് കീഴടങ്ങി കോൺഗ്രസ് എന്ന ധ്വനി വന്നാൽ ഉത്തരേന്ത്യയിൽ പ്രചാരണ വിഷയമാക്കാൻ ബിജെപി, കോൺഗ്രസിൻ്റെ കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി
ന്യൂ ഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അധികാരം പിടിച്ച ഏക സംസ്ഥാനമാണ് കേരളം. അവിടെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കം നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ പരിഹാസത്തിന് കാരണമായിരുന്നു.
പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ , എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ , മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത് . എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഡി സതീശനെ പിന്തുണയ്ക്കുന്നു എന്ന മാധ്യമ വാർത്തകൾ ബിജെപി വൻ തോതിൽ പ്രചരിപ്പിക്കും.
സമൂഹ മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കും. വിഡി സതീശൻ മുഖ്യമന്ത്രി ആയാൽ അത് ലീഗിന് കീഴടങ്ങി എന്ന പ്രചാരണം ബി ജെ പി യുടെ ഭാഗത്ത് നിന്നുണ്ടാകും . ഇന്ത്യാ വിഭജനത്തിന് കാരണക്കാരായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന പ്രചാരണത്തിലൂടെ ഉത്തരേന്ത്യയിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കം