ബന്ധങ്ങളിൽ തുല്യതയല്ല, പരസ്പരം യോജിപ്പാണ് വേണ്ടത് ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ

 
www
ആലപ്പുഴ: ബന്ധങ്ങളിൽ തുല്യതയല്ല പരസ്പരം യോജിപ്പാണ് വേണ്ടതെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ. ആലപ്പുഴ രൂപത, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ മൗണ്ട് കാർമൽ കത്തീഡ്രൽ ഹാളിൽ അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. തൊഴിലിടങ്ങളിൽ തുല്യതയ്ക്കുവേണ്ടി മുറവിളി കൂട്ടുമ്പോഴും കുടുംബത്തിൽ ഭാര്യ ഭർത്താക്കന്മാരും മക്കളും തമ്മിൽ തുല്യതയല്ല യോജിപ്പാണ് വേണ്ടതെന്ന് ആലപ്പുഴ രൂപത മെത്രാൻ കൂട്ടിച്ചേർത്തു.

കെഎൽസിഡബ്ല്യൂഎ രൂപത പ്രസിഡന്റ് ശ്രീമതി സോഫി രാജു അധ്യക്ഷത വഹിച്ചു. കെ എൽ സി ഡബ്ല്യൂ എ ഡയറക്ടർ സി അംബി ലിയോൺ സ്വാഗതം ആശംസിച്ചു. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മോളി ജേക്കബ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആലപ്പുഴ രൂപത സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി പുഷ്പരാജ്, ബിസിസി രൂപത കൺവീനർ ബൈജു അർശർക്കടവിൽ , കെ എൽ സി എ ആലപ്പുഴ രൂപത പ്രസിഡന്റ് സന്തോഷ് കൊടിയനാട്, കെസിവൈഎം ആലപ്പുഴ രൂപത പ്രസിഡന്റ് സൈറസ് സൈമൺ ആലപ്പുഴ മുനിസിപ്പാലിറ്റി കൗൺസിലർമാരായ ശ്രീമതി ബിന്ദു തോമസ്, ശ്രീമതി ജിൻസി ജോൺസണും, ശ്രീമതി സവിത ഷിബു, ശ്രീമതി രജി ജെ ബോസ്കോ, അനിത നിക്സൺ തുടങ്ങിയവർ പ്രസംഗിച്ചു.

ശ്രീമതി അമൃത സെബാസ്റ്റ്യൻ, അഡ്വക്കേറ്റ് ജിനു എബ്രഹാം തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് മികവ് തെളിച്ചവരെ ആദരിച്ചു. പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ വനിതാ ദിനത്തിൽ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു.

Tags

Share this story

From Around the Web