പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു; മുൻ ഭാഗം തകർന്നു, അടിയന്തര ലാൻഡിങ്‌

 
222

മാഡ്രിഡ്: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്.

സ്പെയിനിലെ മാഡ്രിഡ് ബരാജാസ് വിമാനത്താവളത്തില്‍ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുൻഭാ​ഗം തകർന്നു. പുകയുയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി.

തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. ഐബീരിയ എയർബസ് A321-253NY (XLR) വിമാനത്തിന്റെ മുൻഭാ​ഗമാണ് തകർന്നത്. ക്യാബിനിൽ പുക നിറഞ്ഞതോടെ യാത്രക്കാർ ഓക്സിജൻ മാസ്കുകൾ ധരിച്ചു. വിമാനത്തില്‍ മാസ്ക് ധരിച്ച് യാത്രക്കാര്‍ ഇരിക്കുന്നതും വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നതും പുറത്തുവരുന്ന ചിത്രങ്ങളിലുണ്ട്.

എൻജിന് കേടുപാടുകൾ വന്നതിനാലാണ് ക്യാബിനിലേക്ക് പുക എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഫ്രാൻസിലെ പാരീസ് ഓർലി വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനം 20 മിനിറ്റ് മാത്രം പറന്നുയർന്ന് സ്‌പെയിനിന്റെ തലസ്ഥാനത്ത് സുരക്ഷിതമായി തിരിച്ചെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ യാത്രക്കാർ ആശ്വാസത്തോടെ കൈയടിച്ചു.

Tags

Share this story

From Around the Web