ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; ഡൽഹി-ഇൻഡിഗോ വിമാനം തിരിച്ചിറക്കി

 
indigo

പറ്റ്ന: പറന്നുയർന്ന ഉടനെ പക്ഷിയിടിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം പറ്റ്നയിലെ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്നയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ എയർലൈൻ വിമാനം (6E 5009) പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

പറ്റ്ന വിമാനത്താവളത്തിലെ പരിശോധനയിൽ റൺവേയിൽ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ട്."ഒരു എഞ്ചിനിലെ വൈബ്രേഷൻ കാരണം വിമാനം പറ്റ്നയിലേക്ക് തിരികെ വരാൻ നിര്‍ദേശിച്ചിതായി അപ്രോച്ച് കൺട്രോൾ യൂണിറ്റിൽ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റൺവേ 7 ൽ 0903 IST ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്," എയർലൈൻ കൂട്ടിച്ചേർത്തു. യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു.

"വിമാനം നിലത്തിറക്കിയതിനാൽ യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കുകയാണ്," ഒരു എയർലൈൻ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags

Share this story

From Around the Web