യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിൽ? ഷാഫി പറമ്പിൽ ടീമിന് എതിർപ്പില്ലെന്ന് സൂചന

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ബിനു ചുള്ളിയിലിന്റെ പേര് സജീവമായി പരിഗണിക്കുന്നു. ഷാഫി പറമ്പിൽ പക്ഷത്തിന് എതിർപ്പില്ലെന്ന് സൂചന. കെ.സി.വേണുഗോപാൽ പക്ഷത്തോടൊപ്പം ഷാഫി പറമ്പിൽ ചേർന്നതായാണ് വിവരം.
ലൈംഗികാരോപണ വിവാദങ്ങളിൽ പെട്ട രാഹുലിന് പരോക്ഷ പിന്തുണ നൽകിയത് കെ.സി. വേണുഗോപാൽ പക്ഷമായിരുന്നു. പ്രത്യുപകാരമായി കെ.സി. പക്ഷത്തെ ബിനു ചുള്ളിയിലിനെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആക്കാനാണ് നീക്കം. പ്രഖ്യാപനം കെപിസിസി പുനഃസംഘടന പട്ടികയ്ക്കൊപ്പമെന്ന് സൂചന.
അതേസമയം, ലൈംഗികാരോപണ വിവാദങ്ങളെ തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് തുടരുന്നു. അന്തരിച്ച മുൻ കെപിസിസി സെക്രട്ടറി പി.ജെ. പൗലോസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തും. പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെയും സിപിഐഎമ്മിൻ്റെയും നീക്കം. രാഹുലിനൊപ്പം യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും ജില്ലാ നേതാക്കൾ യാത്ര ചെയ്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.