ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം
മട്ടാഞ്ചേരി: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികൃതമാക്കി കൊച്ചി ബിനാലെയില്‍ ചിത്രാവിഷ്‌കാരം. ഫോര്‍ട്ടുകൊച്ചിയിലെ ആറാമത് കൊച്ചി ബിനാലെ വേദിയിലാണ് ക്രൈസ്തവ വിശ്വാസികളെ അപഹസിക്കുന്ന മൃദുവാംശിയുടെ ദുര്‍മൃത്യു എന്ന ചിത്രാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
അന്ത്യ അത്താഴ വിരുന്നിന് സമാനമായ ചിത്രാവിഷ്‌കാരത്തില്‍ അര്‍ധനഗ്നയായ സ്ത്രീക്ക് ചുറ്റും കന്യാസ്ത്രീകള്‍ ആശ്ചര്യത്തില്‍ കൂട്ടംകൂടി നില്ക്കുന്നതാണ് ചിത്ര ഇതിവൃത്തം. അത്താഴ വിരുന്നിനെ വളച്ചൊടിച്ച കല്പിത ദൃശ്യവ്യാഖ്യാനമാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്നാണ് കാണികള്‍ ചൂണ്ടിക്കാട്ടുന്നത്. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികൃതമാക്കിയ ചിത്രാവിഷ്‌കാരം ബിനാലെ പ്രദര്‍ശനത്തില്‍നിന്ന് പിന്‍വലിച്ച് വിശ്വാസ സമൂഹത്തോട് അധികൃതര്‍ മാപ്പുപറയണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതിനിടെ അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടർക്ക് പരാതി നൽകി. ബിനാലെയുടെ ഭാഗമായ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്.
2012 ലെ ബിനാലെയില്‍ നിരോധിത ഭീകര സംഘടനയുടെ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. 2014ലും 2016 ലും ആസാദി പ്രക്ഷോഭം, കശ്മീരിമോചന നാടകാവതരണം തുടങ്ങി രാജ്യവിരുദ്ധതയുടെ വേദിയായി ബിനാലെ വിവാദത്തിലായിരുന്നു. സ്ത്രീ പീഡനം, സാമ്പത്തിക ക്രമക്കേട്, തൊഴിലാളികള്‍ക്കും കലാകാരന്മാര്‍ക്കും പണം നല്കാതിരിക്കല്‍ തുടങ്ങിയ വിവാദങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്.