ഭൂട്ടാൻ വാഹന കടത്ത്, അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും, പരിശോധന ശക്തമാക്കിയതിന് പിന്നാലെ വാഹനങ്ങൾ ഒളിപ്പിച്ച് ഉടമകൾ
Sep 30, 2025, 07:10 IST

കൊച്ചി: ഭൂട്ടാൻ വാഹന കടത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ആയിരത്തിലധികം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത് കേരളത്തിൽ മാത്രം 200ലധികം വാഹനങ്ങൾ എത്തിച്ചു എന്നാണ് കസ്റ്റംസിന്റെ നിഗമനം. കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ പല വാഹനങ്ങളും ഉടമകൾ ഒളിപ്പിച്ചിരിക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളിലേക്കും വാഹനങ്ങൾ ഒളിച്ചുകടത്തി എന്നാണ് വിവരം. നടന്‍ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതുപോലെ 39 വാഹനമാണ് പിടിച്ചെടുത്തത്. അതേസമയം കേസിൽ കള്ളപ്പണം ഇടപാടും രാജ്യസുരക്ഷയെ ബാധിക്കുന്നതും ജിഎസ്ടി തട്ടിപ്പും ഉൾപ്പെടെ ഉള്ളതിനാൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ ഭാഗമാകും.